17.1 C
New York
Thursday, June 30, 2022
Home India ട്രെയിനിലെ കക്കൂസിൽ സ്ത്രീ ആൺകുഞ്ഞിനെ പ്രസവിച്ച് ടോയ്‌ലറ്റിൽ ഉപേക്ഷിച്ച് മുങ്ങി.

ട്രെയിനിലെ കക്കൂസിൽ സ്ത്രീ ആൺകുഞ്ഞിനെ പ്രസവിച്ച് ടോയ്‌ലറ്റിൽ ഉപേക്ഷിച്ച് മുങ്ങി.

ട്രെയിനിലെ കക്കൂസിൽ സ്ത്രീ ആൺകുഞ്ഞിനെ പ്രസവിച്ച് ടോയ്‌ലറ്റിൽ ഉപേക്ഷിച്ച് മുങ്ങി. ബുധനാഴ്ച രാവിലെ 8.25 ഓടെ ധൻബാദ്-ആലപ്പുഴ ബൊക്കാറോ എക്‌സ്‌പ്രസിന്റെ മൂന്നാം ക്ലാസ് എസി കോച്ചിലെ ടോയ്‌ലറ്റിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ച് വാഷ് ബേസിനിൽ ഉപേക്ഷിച്ചത്.

സിംഹാചലം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രക്കാർ ഓൺബോർഡ്-ടിടിഇയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ കുഞ്ഞിനെ വിശാഖപട്ടണത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ എത്തിച്ചു.കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർ ചികിത്സയ്ക്കും പരിചരണത്തിനുമായി കെജിഎച്ചിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര് അറിയിച്ചു. കുഞ്ഞിനെ ചൈൽഡ് കെയർ അധികൃതർക്ക് കൈമാറും.

ഡിവിഷണൽ റെയിൽവേ മാനേജർ-വാൾട്ടയർ അനുപ് സത്പതി കുട്ടിയെ വളർത്തുന്നതിനുള്ള മുഴുവൻ സാമ്പത്തികവും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ യഥാർഥ അമ്മക്കായി തിരച്ചിൽ തുടങ്ങി.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: