17.1 C
New York
Saturday, January 22, 2022
Home India ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി എറണാകുളം സെൻറ് ആൽബർട്സ് കോളേജ്

ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി എറണാകുളം സെൻറ് ആൽബർട്സ് കോളേജ്

ടോയ്ക്കത്തോൺ 2021  വേദിയാകാനൊരുങ്ങി എറണാകുളം സെൻറ് ആൽബർട്സ് കോളേജ്

പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഭാരതത്തിന്റെ തനതായ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന  കളിപ്പാട്ടങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന മത്സര പരിപാടിയാണ് ടോയ്ക്കത്തോൺ 2021.

രാജ്യത്തെ വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾ ക്കും കളിപ്പാട്ടങ്ങളും ഗെയിമുകളും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട അവരുടെ നൂതന  ആശയങ്ങൾ   സമർപ്പിക്കുന്നതിനും അതിൻ്റെ  മൂലരൂപം 36 മണിക്കൂറിനുള്ളിൽ തയ്യാറാക്കുന്നതിനും മത്സരം അവസരമൊരുക്കുന്നു.

50 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരിക്കുന്നത്.

വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ ചേർന്ന് സംയുക്തമായാണ് മത്സരപരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളം 87 നോഡൽ കേന്ദ്രങ്ങളാണ് മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വകുപ്പിൽ നിന്നും അറിയിച്ചു.  ഇതിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 3 കേന്ദ്രങ്ങളിലൊന്നാണ് സെൻറ് ആൽബർട്സ് കോളേജ്.

ജൂൺ 22, 23, 24 തീയതികളിൽ നടത്താനിരിക്കുന്ന ടോയ്ക്കത്തോൺ 2021 മത്സരത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2400 ടീമുകളാണ്  പങ്കെടുക്കുന്നത്.  മത്സരാർത്ഥികൾക്കാവശ്യമായ സാങ്കേതിക സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞതായി സെൻറ് ആൽബർട്സ് കോളേജ് അധികൃതർ അറിയിച്ചു. രാഷ്ട്രപുരോഗതിയിൽ തങ്ങളുടെ കലാലയം പങ്കാളിയാകുന്നതിന്റെ ആവേശത്തിലാണ് ആൽബർട്സ് കോളേജ് അധ്യാപകരും വിദ്യാർത്ഥികളും. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: