ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പൺ
ആവേശ പോരാട്ടത്തിനൊടുവിൽ നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം. ഗ്രീസിൻ്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് കീഴടക്കിയത്. (6-7,2-6,6-3,6-2,6-4)
ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ട ജോക്കോവിച്ച് വമ്പൻ തിരിച്ചുവരവിലൂടെയാണ് കിരീടത്തിൽ മുത്തമിട്ടത്.
.