17.1 C
New York
Thursday, June 30, 2022
Home India ജൈവ ഇന്ധനങ്ങളുടെ ദേശീയ നയ ഭേദഗതികള്‍ക്ക് അംഗീകാരം.

ജൈവ ഇന്ധനങ്ങളുടെ ദേശീയ നയ ഭേദഗതികള്‍ക്ക് അംഗീകാരം.

2018-ലെ ജൈവ ഇന്ധനങ്ങളുടെ ദേശീയ നയ ഭേദഗതികള്‍ക്ക് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗ ത്തിലാണ് ഭേദഗതികള്‍ക്ക് അംഗീകാരം നൽകിയത്.

നവ ,പുനരുപയോഗ ഊര്‍ജ മന്ത്രാലയം മുഖേന പുറപ്പെടുവിച്ച ജൈവ ഇന്ധന ദേശീയ നയത്തെ അസാധുവാക്കിക്കൊണ്ടാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം 2018 “ജൈവ ഇന്ധനങ്ങളുടെ ദേശീയ നയം ” വിജ്ഞാപനം ചെയ്തത്.

ജൈവ ഇന്ധന മേഖലയിലെ പുരോഗതിയെ തുടര്‍ന്ന് , ജൈവ ഇന്ധന ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ, ദേശീയ ജൈവ ഇന്ധന ഏകോപന സമിതി യോഗങ്ങളില്‍ എടുത്ത വിവിധ തീരുമാനങ്ങള്‍, എന്നിവ പ്രകാരം ഇരുപത് ശതമാനം വരെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ 2023 മുതല്‍ രാജ്യത്ത് വിതരണം ചെയാനുള്ള തീരുമാനപ്രകാരമാണ് ജൈവ ഇന്ധനങ്ങളുടെ ദേശീയ നയത്തില്‍ ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്.

2018-ലാണ് നിലവിലുള്ള ദേശീയ ജൈവ ഇന്ധന നയം പ്രാബല്യത്തില്‍ വന്നത്. ഈ ഭേദഗതി നിര്‍ദ്ദേശം മെയ്ക്ക് ഇന്‍ ഇന്ത്യക്ക് വഴിയൊരുക്കും, അതുവഴി കൂടുതല്‍ ജൈവ ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കും. ജൈവ ഇന്ധനങ്ങളുടെ ഉല്‍പ്പാദനത്തിനായി കൂടുതല്‍ അസംസ്കൃത പദാര്‍ത്ഥങ്ങള്‍ അനുവദിക്കുന്നതിനാല്‍, ഇത് ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുകയും 2047-ഓടെ ഇന്ത്യ ‘ഊര്‍ജ്ജ സ്വതന്ത്ര’മാകുമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് കരുത്ത്‌ പകരുകയും ചെയ്യും.

Facebook Comments

COMMENTS

- Advertisment -

Most Popular

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: