ജൂൺ 21-നാരംഭിക്കുന്ന ദേശീയ കോവിഡ് വാക്സിനേഷൻ പരിപാടി നടപ്പാക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി.
1.വാക്സിൻ നിർമാതാക്കളിൽ നിന്ന് പ്രതിമാസം ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനം കേന്ദസർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൈമാറും. ഇത് സർക്കാർ അംഗീകൃത വാക്സിൻ വിതരണകേന്ദ്രങ്ങൾ വഴി 18 വയസ് കഴിഞ്ഞ യോഗ്യരായ പൗരർക്ക് സൗജന്യമായി നൽകണം. മുൻഗണനാ ക്രമത്തിലായിരിക്കണം വിതരണം നടത്തേണ്ടത്. ജൂൺ 21 മുതലാണ് സൗജന്യവാക്സിൻ വിതരണം ആരംഭിക്കുന്നത്.
2.ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസിന് മുകളിൽ പ്രായമുള്ളവർ, രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർ, 18 വയസ് പൂർത്തിയായവർ/അതിന് മുകളിൽ പ്രയമുള്ളവർ എന്ന വിധത്തിലായിരിക്കണം വിതരണത്തിൽ പാലിക്കേണ്ട മുൻഗണനാക്രമം.
3.18 വയസിന് മുകളിൽ പ്രായമുള്ളവരുടെ മുൻഗണനാക്രമം അതാത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിശ്ചയിക്കാം.
4.ജനസംഖ്യ, രോഗവ്യാപനം, വാക്സിനേഷന്റെ പരിപാടിയുടെ പുരോഗതി, നേരത്തെ നൽകിയ വാക്സിന്റെ പാഴാക്കൽ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുള്ള വാക്സിൻ വിതരണം കേന്ദ്രം നടപ്പിലാക്കുന്നത്.
5.സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ലഭ്യമാക്കുന്ന വാക്സിന്റെ അളവ് കേന്ദ്രം അറിയിക്കും. ഇതനുസരിച്ച് വാക്സിൻ വിതരണത്തിനുള്ള നടപടിപടികൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മുൻകൂട്ടി തയ്യാറാക്കാവുന്നതാണ്. ജനങ്ങൾക്ക് വാക്സിൻ വിതരണം സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കേണ്ട പൂർണ ഉത്തരവാദിത്വം സംസ്ഥാന/കേന്ദ്രഭരണസർക്കാരുകളിൽ നിക്ഷിപ്തമായിരിക്കും.
6.വാക്സിൻ നിർമാതാക്കൾക്കുള്ള പ്രോത്സാഹനമെന്ന നിലയിൽ പ്രതിമാസ ഉത്പാദനത്തിന്റെ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്യാൻ അനുമതിയുണ്ട്. വലുതും ചെറുതുമായ സ്വകാര്യ ആശുപത്രികളിലും പ്രാദേശികാടിസ്ഥാനത്തിലും വിതരണത്തിൽ സമതുലിതാവസ്ഥ പാലിക്കുന്നതായി ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന/ കേന്ദ്രഭരണ സർക്കാരുകൾക്കായിരിക്കും. ആവശ്യമനുസരിച്ച് സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വിതരണവും നിർമാണകമ്പനികൾക്കുള്ള വില നൽകലും നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോമിലൂടെ നടപ്പാക്കാൻ കേന്ദ്രം സൗകര്യമൊരുക്കും.
7.സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വാക്സിന്റെ വില നിർമാണക്കമ്പനി നിശ്ചയിക്കും. വിലയിൽ വരുത്തുന്ന മാറ്റം കമ്പനി മുൻകൂറായി അറിയിച്ചിരിക്കണം. വാക്സിൻ നൽകുന്നതിന്റെ സർവീസ് ചാർജായി 150 രൂപ വരെ സ്വകാര്യ ആശുപത്രികൾക്ക് ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്നതാണ്.
8.വരുമാനത്തിനുപരിയായി രാജ്യത്തെ എല്ലാ പൗരർക്കും സൗജന്യവാക്സിന് അർഹതയുണ്ടായിരിക്കും. വില നൽകി വാക്സിൻ സ്വീകരിക്കാൻ കഴിവുള്ളവരെ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കും.
9.’ലോക് കല്യാൺ’ പ്രചരിപ്പിക്കുന്നതിനായി സ്വകാര്യആശുപത്രികളിൽ ഇലക്ട്രോണിക് വൗച്ചറുകൾ നൽകുന്ന പദ്ധതി നടപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ ലഭിക്കാനുള്ള അവസരം ഇതിലൂടെ നൽകാൻ സാധിക്കും.
10.കോവിൻ പ്ലാറ്റ് ഫോം കൂടാതെ എല്ലാ സർക്കാർ/സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലും മുൻകൂർ രജിസ്ട്രേഷനുള്ള സൗകര്യം ലഭ്യമാക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പൗരരുടെ അസൗകര്യം പരമാവധി കുറയ്ക്കുന്ന വിധത്തിൽ സംസ്ഥാന/കേന്ദ്രഭരണസർക്കാരുകൾ അന്തിമമായി തീരുമാനമെടുത്ത് അറിയിക്കേണ്ടതാണ്.
11.സംസ്ഥാനത്തെ ജനങ്ങൾക്കുള്ള രജിസ്ട്രേഷന് വേണ്ടി പൊതു സേവനകേന്ദ്രങ്ങളും കോൾ സെന്ററുകളും സംസ്ഥാസർക്കാരുകൾക്ക് പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്