ജൂനിയര്‍ റിസേര്‍ച് ഫെലോഷിപ്, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ യോഗ്യതകള്‍ക്കുള്ള യുജിസി നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു.
മെയ് രണ്ടു മുതല്‍ 17 വരെയാണ് വിവിധ വിഷയങ്ങളില്‍ നെറ്റ് പരീക്ഷ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.
2, 3, 4, 5, 6, 7, 10, 11, 12, 14, 17 എന്നീ തീയതികളിലായിരിക്കും പരീക്ഷ നടക്കുക. ഫെബ്രുവരി രണ്ടു മുതല്‍ മാര്‍ച് രണ്ടുവരെ അപേക്ഷിക്കാം. മാര്‍ച് മൂന്നിനകം പരീക്ഷാഫീസ് അടയ്ക്കണം. പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. പേപര്‍ ഒന്നിന് നൂറ് മാര്‍ക്കാണ്.