17.1 C
New York
Monday, January 24, 2022
Home India ജി. എസ്.ടി പുന:പരിശോധന ആവശ്യപ്പെട്ട് വെള്ളിയാഴ്ച്ച ഭാരത് ബന്ദ്

ജി. എസ്.ടി പുന:പരിശോധന ആവശ്യപ്പെട്ട് വെള്ളിയാഴ്ച്ച ഭാരത് ബന്ദ്

ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ

കേരളത്തെ ബാധിച്ചേക്കില്ല

രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഭാരത് ബന്ദില്‍ പങ്കെടുക്കുന്നില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും.

ബന്ദിന് ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എഐടിഡബ്ല്യുഎ) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ ഒരു ലക്ഷം ട്രക്കുകള്‍ നാളെ പണിമുടക്കുമെന്നാണ് സൂചന. ഇ-വേ ബില്ലിന് പകരം ഇ-ഇന്‍വോയ്‌സ് നല്‍കണമെന്നും ഡീസല്‍ വില ഉടന്‍ കുറയ്ക്കണമെന്നുമാണ് എഐടിഡബ്ല്യുഎയുടെ ആവശ്യം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രഭാത സവാരിക്കിറങ്ങിയ കോണ്‍ഗ്രസ് നേതാവ് റോഡരികില്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ശ്രീരംഗം ലെയിന്‍ ഹൗസ് നമ്പര്‍ 29 മീനാ ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ വനജകുമാര്‍ (52) ആണ് മരിച്ചത്.കോണ്‍ഗ്രസ്...

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും...

ദേശീയ ബാലികാ ദിനം.

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്.. രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി അംഗീകരിക്കുന്നതിനും...

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...
WP2Social Auto Publish Powered By : XYZScripts.com
error: