17.1 C
New York
Thursday, August 11, 2022
Home India ജിഎസ്ടി നിരക്കുകളില്‍ മാറ്റം.

ജിഎസ്ടി നിരക്കുകളില്‍ മാറ്റം.

ആയിരം രൂപയില്‍ താഴെ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികളും ജിഎസ്ടി പരിധിയില്‍. 12 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന ശുപാര്‍ശ ചണ്ഡീഗഡില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നിലവില്‍ ആയിരം രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുന്നില്ല. സമാനമായ രീതിയില്‍ നികുതി ഏര്‍പ്പെടുത്തുകയും നികുതി സ്ലാബില്‍ മാറ്റം വരുത്തുകയും ചെയ്ത ഉല്‍പ്പന്നങ്ങള്‍ ചുവടെ:

1. ബ്രാന്റഡ് അല്ലാത്ത പായ്ക്ക് ചെയ്ത പാലുല്‍പ്പന്നങ്ങളെയും കാര്‍ഷികോല്‍പ്പന്നങ്ങളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തി. ലസി, മോര്, തൈര്, ഗോതമ്പ് പൊടി, മറ്റു ധാന്യങ്ങള്‍, പപ്പടം, ശര്‍ക്കര തുടങ്ങി ബ്രാന്റഡ് അല്ലാത്ത പായ്ക്ക് ചെയ്ത പാലുല്‍പ്പന്നങ്ങളെയും കാര്‍ഷികോല്‍പ്പന്നങ്ങളെയും അഞ്ചുശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

2. സ്വര്‍ണം, വിലപ്പിടിപ്പുള്ള രത്‌നം തുടങ്ങിയ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇ- വേ ബില്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണ ഉരുപ്പടികള്‍ കൊണ്ടുപോകാന്‍ ഇനി ഇ- വേ ബില്‍ വേണം. ഇതിന്റെ പരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

3. ഭക്ഷ്യ എണ്ണ, കല്‍ക്കരി, എല്‍ഇഡി ലാമ്പ്, പ്രിന്റിംഗിന് ഉപയോഗിക്കുന്ന മഷി, തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമായ ഇന്‍വെര്‍ട്ടേഡ് നികുതി ഘടനയില്‍ തിരുത്തല്‍ വരുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശിച്ചു

4. ചെക്ക് അനുവദിക്കുന്നതിന് ബാങ്ക് ഈടാക്കുന്ന ഫീസിന് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ തീരുമാനിച്ചു

5. അറ്റ്‌ലസ്, മാപ്പ്, ചാര്‍ട്ട് എന്നിവയ്ക്ക് 12 ശതമാനം ജിഎസ്ടി

6. പായ്ക്ക് ചെയ്യാത്തതും ബ്രാന്റഡ് അല്ലാത്തതും ലേബര്‍ ചെയ്യാത്തതുമായ ഉല്‍പ്പന്നങ്ങളെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയത് തുടരും

ഇതിന് പുറമേ കാസിനോ, ഓണ്‍ലൈന്‍ ഗെയിം, കുതിരയോട്ടം തുടങ്ങിയവയ്ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള ശുപാര്‍ശയും കൗണ്‍സിലിന് മുന്‍പാകെയുണ്ട്. ധനമന്ത്രിമാരുടെ സമിതി നല്‍കിയ ശുപാര്‍ശയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചത്.

Facebook Comments

COMMENTS

- Advertisment -

Most Popular

സൗദിയിൽ നാല് സാഹചര്യങ്ങളിൽ സ്പോൺസറുടെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് ലഭിക്കും

ഗാർഹിക തൊഴിലാളികൾക്ക് നാല് സാഹചര്യങ്ങളിൽ കഫീലിന്റെ അനുമതിയില്ലാതെ ഫൈനൽ എക്സിറ്റ് വിസ നേടുന്നതിനുള്ള സാഹചര്യങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നു. പ്രസ്തുത നാല് സാഹചര്യങ്ങൾ താഴെ വിവരിക്കുന്നു. 1. തൊഴിലാളിയും തൊഴിലുടമയും...

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: