17.1 C
New York
Thursday, June 30, 2022
Home India ചെറുപ്പമാകാൻ സൈന്യം; നാലുവർഷ നിയമനം ഈ മാസം പ്രഖ്യാപിച്ചേക്കും.

ചെറുപ്പമാകാൻ സൈന്യം; നാലുവർഷ നിയമനം ഈ മാസം പ്രഖ്യാപിച്ചേക്കും.

കര-നാവിക-വ്യോമ സേനകളിൽ നാലുവർഷത്തേക്ക് ഹ്രസ്വകാലനിയമനം നടത്തുന്ന ‘ടൂർ ഓഫ് ഡ്യൂട്ടി’ പദ്ധതി ഈ മാസാവസാനം പ്രഖ്യാപിച്ചേക്കും. സൈന്യത്തിന് ചെറുപ്പത്തിന്റെ മുഖംനൽകുക, ശമ്പള-പെൻഷൻ ഇനങ്ങളിലെ ചെലവുകുറച്ച് ആ തുക സേനകളുടെ നവീകരണത്തിന് ഉപയോഗിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

പരിമിതമായ തോതിൽ ഓഫീസർമാരെയും ജവാന്മാരെയും മൂന്നുവർഷത്തേക്ക് നിയമിക്കാൻ രണ്ടുവർഷം മുമ്പുതന്നെ ആലോചിച്ചിരുന്നു. എന്നാലിപ്പോൾ ജവാന്മാരെമാത്രം നിയമിക്കാനുള്ള പദ്ധതിയാണ് അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലുള്ളത്. നാലുവർഷത്തിനുശേഷം ഇവരെ ഒഴിവാക്കുമെങ്കിലും മികവുകാട്ടുന്നവർക്ക് സ്ഥിരനിയമനം ലഭിക്കാം. അത് നിശ്ചിതശതമാനമായി നിജപ്പെടുത്തിയിട്ടില്ല. അടുത്ത നാലുവർഷത്തേക്ക് സ്ഥിരനിയമനം സൈന്യത്തിലുണ്ടാവില്ലെന്ന് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. കോവിഡ് കാരണം രണ്ടുവർഷമായി റിക്രൂട്ട്മെന്റ് റാലികളും നടക്കുന്നില്ല.

കരസേനയിലെ ഒരു ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ശരാശരി പ്രായം ഇപ്പോൾ 35-36 ആണ്. ഇത് നാലഞ്ചുവർഷത്തിനുള്ളിൽ 25-26 വയസ്സായി കുറയ്ക്കും. ശരാശരി 60,000 പേരാണ് നോൺ കമ്മിഷൻഡ് ഓഫീസർമാരായും ജവാന്മാരായും കരസേനയിൽനിന്ന് വർഷംതോറും വിരമിക്കുന്നത്. 35-37 വയസ്സിൽ വിരമിക്കുന്ന ഇവർക്ക് ദീർഘകാലം പെൻഷൻ നൽകുന്ന രീതിയാണിപ്പോഴുള്ളത്. ഈ പെൻഷൻഭാരം ഓഫീസർമാരുടേതിനെക്കാൾ വളരെയധികമാണ്.

സർക്കാർ ഈയിടെ പാർലമെന്റിൽ നൽകിയ കണക്കുപ്രകാരം 11.36 ലക്ഷത്തോളം സൈനികരാണ് കരസേനയിലുള്ളത്.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: