17.1 C
New York
Thursday, June 30, 2022
Home India ചുമന്നുതുടുത്ത് ചന്ദ്രൻ; വാനനിരീക്ഷകർക്ക് കൗതുകമായി ചന്ദ്രഗ്രഹണം.

ചുമന്നുതുടുത്ത് ചന്ദ്രൻ; വാനനിരീക്ഷകർക്ക് കൗതുകമായി ചന്ദ്രഗ്രഹണം.

ബ്ലഡ് മൂൺ ഈ ആകാശവിസ്മയം കാണാൻ ഇനി ഒരുനാൾ കൂടി. മെയ് 16 ന് ഈ വർഷത്തെ ആദ്യ പൂർണ്ണ ചന്ദ്രഗ്രഹണം ഉണ്ടാകുമെന്ന് നാസ അറിയിച്ചു. ഇന്ത്യൻ സമയം രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 നാണ് ​ഗ്രഹണം പൂർത്തിയാവുക.

ചന്ദ്രനും സൂര്യനും ഭൂമിയും ഒരേ പാതയിൽ എത്തുമ്പോഴാണ് ചന്ദ്രഗ്രഹണം. പൂർണ്ണമായും ഭൂമിയുടെ നിഴലിൽ (അംബ്ര) ചന്ദ്രൻ എത്തുന്നു. ഇത് സൂര്യനിൽ നിന്ന് ചന്ദ്രനിലേക്കെത്തുന്ന വെളിച്ചം പൂർണ്ണമായും തടയുന്നു. എങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പരോക്ഷമായെത്തുന്ന സൂര്യപ്രകാശം ചന്ദ്രനിൽ തട്ടുകയും ചന്ദ്രൻ ചുമന്ന നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു.

ഗ്രഹണം ഭാഗികമായിരിക്കുമെന്നും തെക്ക്, പടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെ ഏതാനും ദ്വീപുകൾ എന്നിവിടങ്ങളിലുമാകും ​ഗ്രഹണം കാണപ്പെടുക എന്നും നാസ പറയുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: