കർഷക സമരവേദിയിൽ മാധ്യമങ്ങൾക്ക് വിലക്ക്
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ നിന്ന് കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഡൽഹി പോലീസ്. ഇതിന്റെ ഭാഗമായി കർഷക സമരവേദികളിലേക്ക് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബലം പ്രയോഗിച്ച് കർഷകരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിലേക്കാണ് പോലീസ് നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. അതിർത്തി പ്രദേശങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രക്ഷോഭ സ്ഥലത്തേക്കുള്ള വൈദ്യുതിയും കുടിവെള്ള വിതരണവും യുപി, ഹരിയാന സർക്കാരുകൾ നിർത്തലാക്കിയിരുന്നു. അതേസമയം, കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ പേരും എത്തുന്നുണ്ട്.