കർഷക സമരം നൂറാം ദിവസത്തിലേയ്ക്ക്
ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം തുടങ്ങിയിട്ട് നാളേക്ക് 100 ദിവസമാകും. ജനുവരി 26 ലെ സംഭവങ്ങള്‍ക്ക് ശേഷം കര്‍ഷകരുമായി ഇതുവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. തണുപ്പ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ സമരപന്തലുകളില്‍ 108 കര്‍ഷകര്‍ മരിച്ചുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
നവംബര്‍ 27 നാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്