അക്രമം ഒന്നിനും പരിഹാരമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ആർക്കെങ്കിലും പരിക്കേറ്റാൽ അതിന്റെ നഷ്ടം നമ്മുടെ രാജ്യത്തിന് മാത്രമാണ്.
ദേശവികാരം മാനിച്ച് കർഷക നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകർ ഡൽഹിയിൽ നടത്തുന്ന റാലി സംഘർഷഭരിതമായതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.