ദൽഹി:.കർഷക പരേഡ് നിർത്തിവയ്ക്കുന്നു കർഷകരെ തിരിച്ച് വിളിച്ച് നേതൃത്വം സമാധാനപരമായി സമരം തുടരാൻ തീരുമാനംതുടർ നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച.റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലി യിൽ ഉടനീളം സംഘർഷമുണ്ടായി പോലിസും കർഷകരും തമ്മിൽ പലയിടത്തും ഏറ്റുമുട്ടി സംഘർഷത്തിൽ ഒരു കർഷകൻ കൊല്ലപ്പെടുകയും ചെയ്തു .പോലിസ് വെടിവെയ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്ന് പ്രക്ഷോഭക്കാർ ആരോപിച്ചു ,അതേ സമയം ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചത് എന്ന് പോലിസ് പറയുന്നു .ചെങ്കോട്ടയിൽ കർഷകർ സമര പതാക ഉയർത്തുകയും ചെയതു ,പ്രക്ഷോഭം കൈവിട്ടു പോകുന്ന നിലയിലായപ്പോഴാണ് സംഘാടകർ റാലി നിർത്തിയതായി അറിയിച്ചത്