17.1 C
New York
Monday, December 4, 2023
Home India കർഷകർ ഭീകരവാദികൾ : നടി കങ്കണയുടെ ട്വീറ്റുകൾ നീക്കം ചെയ്തു

കർഷകർ ഭീകരവാദികൾ : നടി കങ്കണയുടെ ട്വീറ്റുകൾ നീക്കം ചെയ്തു

നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ ട്വിറ്റർ നീക്കം ചെയ്തു. നടിയുടെ രണ്ട് ട്വീറ്റുകളാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ നീക്കിയത്.

തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകളില്‍ നടപടി സ്വീകരിച്ചുവെന്ന് ട്വിറ്റര്‍ വിശദീകരണം നല്‍കി. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പോപ് താരം റിഹാനയെ കഴിഞ്ഞ ദിവസങ്ങളില്‍ കങ്കണ കടന്നാക്രമിച്ചിരുന്നു.

അവര്‍ കര്‍ഷകര്‍ അല്ലാത്തതുകൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന തീവ്രവാദികളാണ് അവര്‍.’- എന്നിങ്ങനെയായിരുന്നു കങ്കണയുടെ പ്രതികരണം.

ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ട്വീറ്റിൽ കങ്കണ നടത്തിയ പ്രതികരണവും ട്വിറ്റർ നീക്കി. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ ഇന്ത്യ മറ്റേത് രാജ്യത്തേക്കാളും ശക്തമാകുമെന്നും പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഇപ്പോഴത്തെ അനിവാര്യതയെന്നും രോഹിത് അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യുന്ന കർഷകർ ഭീകരവാദികളാെന്നും അവരെ നിങ്ങൾക്ക് പ്രിയപ്പെട്ടവരായി തോന്നുന്നുണ്ടോ എന്നുമായിരുന്നു കങ്കണ രോഹിത്തിന്റെ ട്വീറ്റിൽ പ്രതികരിച്ചത്. ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാരെ അലക്കുകാരന്റെ നായ എന്നും കങ്കണ വിശേഷിപ്പിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തിരിച്ചടിയിൽ നിന്ന് കോൺഗ്രസ് പാഠമുൾക്കൊള്ളണം -മുഖ്യമന്ത്രി.

പാലക്കാട്: സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെ കൂടെ നിര്‍ത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാം എന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തിരിച്ചടിയില്‍...

മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് തുരങ്കത്തിലൂടെ കുതിക്കാം; ടെന്‍ഡര്‍ ക്ഷണിച്ച് കൊങ്കണ്‍ റെയില്‍വേ.

മലപ്പുറം: വർഷങ്ങളായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആനക്കാം പൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 1736.45 കോടി രൂപയ്ക്ക് കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് രണ്ടുപാക്കേജായി ടെൻഡർ വിളിച്ചത്. കോഴിക്കോട്- മലപ്പുറം ജില്ലകളിൽനിന്ന്...

അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം ഇളവ്; പ്രഖ്യാപനവുമായി എയർഇന്ത്യ എക്സ്പ്രസ്.

കൊച്ചി : എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന...

മിഗ്ജാമ് ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച്‌ മിഗ്ജാമ് തെക്കൻ ആന്ധ്രാ പ്രദേശ്...
WP2Social Auto Publish Powered By : XYZScripts.com
error: