കർഷകസമരത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ചുള്ള പ്രമുഖരുടെ ട്വീറ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
സച്ചിൻ തെൻഡുൽക്കർ, ലതാ മങ്കേഷ്കർ, അക്ഷയ് കുമാർ തുടങ്ങിയവരുടെ ട്വീറ്റുകളിലാണ് അന്വേഷണം. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ താരങ്ങള്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നടത്തിയത് എന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം അന്വേഷണം അന്വേഷണം നടത്തുക.
കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് താരം റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് ത്യുന്‍ബെ എന്നിവര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ പ്രതികരണവുമായി രംഗത്തെത്തിയത്. ബിജെപിയുടെ ഭീഷണിയുടെ ഫലമായാണ് ട്വീറ്റുകൾ വന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ദേശീയ ഹീറോകൾ ബിജെപിയിൽ നിന്ന് ഭീഷണി നേരിടുന്നെന്നും കോൺഗ്രസ് വിമർശനം.