കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരുടെ ട്രാക്ടർ റാലി ആരംഭിച്ചു.
സിംഗു അതിർത്തിയിൽ പോലീസ് ബാരിക്കേഡുകൾ മറികടന്ന് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായാണ് റിപ്പോർട്ട്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പഞ്ചാബിന്റെ നേതൃത്വത്തിലാണ് റാലി.
രാജ്യത്തെ ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാകും റാലി നടത്താനായിരുന്നു അനുമതി. എന്നാൽ നിശ്ചയിച്ചിരുന്ന സമയത്തെക്കാൾ കർഷകർ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സിംഗുവിൽ ഒരു വിഭാഗം കർഷകർ പോലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾ കൊണ്ട് ഇടിച്ചുനീക്കി. പോലീസ് നിർത്തിയിട്ട ട്രക്കുകൾ കർഷകർ നീക്കുകയും ചെയ്തു.