17.1 C
New York
Tuesday, August 3, 2021
Home India ക്യാന്‍സര്‍ ബാധിതതനായ മാധ്യമ പ്രവര്‍ത്തകന്‍ സുമനസുകളുടെ സഹായം തേടുന്നു

ക്യാന്‍സര്‍ ബാധിതതനായ മാധ്യമ പ്രവര്‍ത്തകന്‍ സുമനസുകളുടെ സഹായം തേടുന്നു

ക്യാന്‍സര്‍ ബാധിതതനായ മാധ്യമ പ്രവര്‍ത്തകന്‍
സുമനസുകളുടെ സഹായം തേടുന്നു

 ചെറുതോണി:   വാര്‍ത്തകളുടെ ലോകത്ത് ചുറുചുറുപ്പോടെ ഓടി നടന്ന് സാമൂഹ്യ പ്രശ്നങ്ങളില്‍  സജീവമായി ഇടപെട്ടുപോന്നിരുന്ന  യുവ മാധ്യമ പ്രവര്‍ത്തകന്‍  ജീവിതത്തിലേക്ക്  തിരികെ വരാന്‍ സുമനസുകളുടെ  സഹായം തേടുന്നു. ജില്ലാ ആസ്ഥാനത്ത് ചെറുതോണിയില്‍ മാതൃഭൂമി  ദിനപത്രത്തിന്റെ ലേഖകനായ റ്റി ബി ബാബുക്കുട്ടന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത്.  രണ്ടുമാസം മുമ്പ് ശരീരമാസകലം നുറുങ്ങുന്ന വേദനയോടെയാണ് രോഗം ആരംഭിച്ചത്.  ഇടുക്കി കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ  പരിശോധനയിലാണ്  മള്‍ട്ടിപ്പിള്‍ മൈലോമ എന്ന മഹാരോഗമാണെന്ന് കണ്ടെത്തിയത്. പിന്നീട് തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ ആരംഭിച്ചു. ഇതിനിടെ കോവിഡും ന്യുമോണിയയും പിടിപെട്ടതിനെ തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.കോവിഡ് ഭേദപ്പെട്ടുവെങ്കിലും ന്യുമോണിയയോടൊപ്പം മജ്ജക്കുളളിലെ അര്‍ബുദരോഗം ഗുരുതരമായി തുടരുകയാണ്. ഒരു ദിവസത്തെ ചികിത്സക്ക് മുപ്പതിനായിരത്തില്‍ അധികം രൂപ വേണ്ടിവരുന്നുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായ ബാബുക്കുട്ടന് വെളളക്കയത്ത് പെരിയാര്‍ തീരത്തുളള 15 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുളളത്. 2018 ലെ പ്രളയത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് പുനര്‍നിര്‍മ്മാണത്തിനുളള ശ്രമം നടത്തിക്കൊണ്ടിരിക്കവെയാണ് അപ്രതീക്ഷിതമായി മഹാരോഗം ബുബുക്കുട്ടനെ  പിടികൂടുന്നത്.  സഹപ്രവര്‍ത്തകരുടേയും അഭ്യുദകാംഷികളുടേയും  സഹകരണത്താലാണ് ഇതുവരെയുളള ചികിത്സകള്‍ നടത്തിയത്. തുടര്‍ന്നുളള ചികിത്സക്ക് വലിയ സഹായം ആവശ്യമായി വരികയാണ്. ചെറുതോണിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ബാബുകുട്ടനുവേണ്ടി ചികിത്സാ സഹായനിധി സ്വരൂപിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇടുക്കി ശാഖയില്‍  ചികിത്സാ സഹായ നിധിക്കായി ആരംഭിച്ചിട്ടുളള  പ്രത്യേക അക്കൗണ്ടിലേക്ക്  ഉദാരമതികളായ ബഹുജനങ്ങളുടെ സഹായം പ്രതീക്ഷിക്കുകയാണ്. ബാബുക്കുട്ടന്റെ ജീവനും ജീവിതവും  നിലനിര്‍ത്തുന്നതിന്  എല്ലാ നല്ലവരായ ജനങ്ങളുടേയും സഹായവും പിന്തുണയും നല്‍കണമെന്ന് പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. അക്കൗണ്ട് നമ്പര്‍: 0123073000060275

ഐഎഫ്എസ് സി : -SIBL0000123

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇടുക്കി ബ്രാഞ്ച്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com