കോവിഡ് 19: ജാർഖണ്ഡിലെ ഗുംല ബിഷപ്പ് പോൾ അലോയിസ് കാലം ചെയ്തു
കോവിഡ് രോഗബാധയെ തുടര്‍ന്നു ജാർഖണ്ഡിലെ ഗുംല രൂപതാധ്യക്ഷന്‍ ബിഷപ്പ് പോൾ അലോയിസ് ലക്ര (65) കാലം ചെയ്തു. ഇന്നു പുലർച്ചെ 1:30 ന് റാഞ്ചിയിലെ ഓർക്കിഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കോവിഡ് രോഗബാധയെ തുടര്‍ന്നു ഭാരത കത്തോലിക്ക സഭയില്‍ മരണപ്പെടുന്ന നാലാമത്തെ ബിഷപ്പാണ് പോൾ അലോയിസ്.
സിറോ മലബാർ സാഗർ രൂപതാ ബിഷപ്പായിരുന്ന മാർ ജോസഫ് നീലങ്കാവിൽ, ജാബുവ കാത്തോലിക്ക രൂപതാ ബിഷപ് ബേസിൽ ഭൂരിയ, പുതുച്ചേരി ആർച്ച്ബിഷപ്പായിരുന്ന ആൻ്റണി അനന്തരായർ എന്നിവരാണ് കോവിഡ് ചികിത്സയെ തുടർന്നു വിടപറഞ്ഞ മറ്റു കത്തോലിക്കാ ബിഷപ്പുമാർ.
Facebook Comments