17.1 C
New York
Sunday, December 4, 2022
Home India കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ നേരിയ പാർശ്വഫലങ്ങൾ കണ്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ നേരിയ പാർശ്വഫലങ്ങൾ കണ്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Bootstrap Example

രണ്ട് ദിവസമായി രാജ്യത്തുടനീളം കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവരിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡൽഹിയിലെ എയിംസിലും, നോർത്തേൺ റെയിൽവേ ആശുപത്രിയിലും ചികിത്സ തേടിയ രണ്ട് പേരെ ഇതിനോടകം ഡിസ്ചാർജ് ചെയ്തു. ഒരാൾ എയിംസിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയ അഡീഷണൽ സെക്രട്ടറി ഡോ. മനോഹർ അഗ്നാനി വ്യക്തമാക്കി. പനി, തലവേദന, ഓക്കാനം എന്നീ ചെറിയ അസ്വസ്ഥതകളാണ് അധികവും റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആഴ്ചയിൽ നാല് ദിവസം വാക്സിൻ കുത്തിവെയ്പ്പെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങൾ വാക്സിനേഷൻ തിയതി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ആഴ്ചയിൽ ആറ് ദിവസം വാക്സിനേഷൻ നടത്താൻ ആന്ധ്രാ പ്രദേശ് സർക്കാർ അനുമതി തേടിയതായും മനോഹർ അഗ്നാനി പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഓസീസ് വീര്യം കടന്ന് അർജന്റീന ക്വാർട്ടറിൽ (2–1); എതിരാളികൾ നെതർലൻഡ്സ്.

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ...

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; അച്ഛന്‍റെ സഹോരന് ശിക്ഷ വിധിച്ച് കോടതി.

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു.

ഇടുക്കി : തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സാമിന് കുത്തേൽക്കുകയായിരുന്നു ഇന്നലെ ആണ്...

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണ്ണമാകാനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: