17.1 C
New York
Saturday, July 31, 2021
Home India കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി.

കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണ​ങ്ങ​ൾ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​വി​ല്ല. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യൂ. നാ​ല് ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് സാ​ധി​ക്കി​ല്ലെ​ന്നും കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചു.

കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യാ​ൽ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കേ​ണ്ടി​വ​രു​മെ​ന്നും കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് 183 പേ​ജു​ള്ള സ​ത്യ​വാ​ങ്മൂ​ലം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം 3.85 ല​ക്ഷം പേ​രാ​ണ് മ​രി​ച്ച​ത്. മ​ര​ണ സം​ഖ്യ ഇ​നി​യും വ​ർ​ധി​ച്ചേ​ക്കും. ക​ടു​ത്ത സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​തി​ലൂ​ടെ അ​ധി​ക​ബാ​ധ്യ​ത​യാ​കും ഉ​ണ്ടാ​കു​ക.

കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ വീ​തം ന​ഷ്പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ കോ​വി​ഡ് മ​ര​ണം, ന​ഷ്ട​പ​രി​ഹാ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന്‍റെ ന​യം എ​ന്താ​ണെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ശ്ന​ത്തി​ൽ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നും കേ​ന്ദ്രം ആ​ശ്യ​പ്പെ​ട്ടു.

ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ ന​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന മു​ൻ വി​ധി​ന്യാ​യ​ത്തെ​ക്കു​റി​ച്ചും സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ ഓ​ർ​മ്മി​പ്പി​ച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...

കൊ​ട്ടാ​ര​ക്ക​രയിൽ ആ​ൾ താമസമില്ലാത്ത വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച .

കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്നു. പ​റി​ങ്കാം​വി​ള വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ വ​സ​തി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. കു​ടും​ബം ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പെ​രു​മ്പാ​വൂ​രാ​യി​രു​ന്ന​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ്...
WP2Social Auto Publish Powered By : XYZScripts.com