കോവിഡ് നിയന്ത്രണത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന.
പുതിയ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചതായും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
ലളിതമായ പൊതുജനാരോഗ്യ പരിഹാരങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ നമുക്ക് വൈറസിനെ മറികടക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയിലെ മാതൃക കാണിക്കുന്നത്. പ്രതിരോധത്തിനായി വാക്‌സിനുകള്‍ കൂടി ചേരുമ്ബോള്‍ കൂടുതല്‍ മികച്ച ഫലങ്ങള്‍ പ്രതിക്ഷിക്കുന്നതായും ടെഡ്രോസ് അഥനോം ഗെബ്രിയേസസ്
പറഞ്ഞു.
രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചിരുന്നു.
Facebook Comments