ഡൽഹി നിവാസികളിൽ പകുതിയിലധികം പേരിലും കോവിഡിനെതിരെ ആന്റിബോഡി രൂപപ്പെട്ടതായി ഡൽഹി സർക്കാർ.
സീറോ സർവേയിൽ ഡൽഹിയിലെ 56% പേരിൽ കോവിഡ് 19ന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ.
തെക്കൻ ഡൽഹിയിൽ 62.18 ശതമാനം പേരിലും വടക്കൻ ഡൽഹിയിൽ 49.09 ശതമാനം പേരിലും കോവിഡിനെതിരായ ആന്റിബൊഡി കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. കോവിഡിനെതിരെ ആർജിത പ്രതിരോധ ശേഷി കൈവരിച്ചേക്കുമെന്നാണ് അഞ്ചാംവട്ട സീറോ സർവേ വ്യക്തമാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ആർജിത പ്രതിരോധ ശേഷി സംബന്ധിച്ച് ചർച്ച ചെയ്യാനുള്ള സാഹചര്യം എത്തച്ചേർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്ചവരുത്തരുതെന്നും മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിർബന്ധമായും തുടരണമെന്നും അദ്ദേഹം പറഞ്ഞു.