കോപ്പ അമേരിക്ക: ബ്രസീൽ അതിഥേയത്വം വഹിക്കും
കോവിഡ് വ്യാപനത്തെ തുടർന്ന് കോപ്പ അമേരിക്ക ഫുട്ബോൾ വേദി അർജൻ്റീനയിൽ നിന്നു ബ്രസിലിലേക്ക് മാറ്റി.
നേരത്തെ അർജൻ്റീനയും കൊളംബിയയും സംയുക്തമായി അതിഥേയത്വം വഹിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ ആഴ്ച കൊളംബിയ പിന്മാറിയിരുന്നു.
ജൂൺ 13ന് ടൂർണമെൻ്റ് ആരംഭിക്കും. ജൂലൈ 10 ന് ഫൈനൽ.
*ടീമുകൾ*
അർജൻ്റീന, ബൊളീവിയ, ബ്രസീൽ, ചില്ലി,കൊളംബിയ,
ഇക്വഡോർ, പാരഗ്വയ്, പെറു, ഉറുഗ്വയ്, വെനസ്വേല എന്നീ 10 ടീമുകൾ ഏറ്റുമുട്ടും.
1916 ൽ ആരംഭിച്ച കോപ്പ അമേരിക്ക ടൂർണമെൻ്റിലെ ആദ്യ ജേതാവ് ഉറുഗായ് ആണ്. ബ്രസീൽ നിലവിലെ ജേതാവും.
*ജേതാക്കൾ ഇതുവരെ*
ഉറുഗ്വയ് – 15
അർജൻ്റീന – 14
ബ്രസീൽ- 9
പരഗ്വായ് – 2
ചില്ലി – 2
പെറു – 2
കൊളംബിയ – 1
ബൊളീവിയ – 1
Facebook Comments