തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 92,596 പേര്‍ക്ക്
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് ബാധിതര്‍ ഒരുലക്ഷത്തില്‍ താഴെ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.
ഇന്നലെ മാത്രം മരിച്ചത് 2219 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3.53ക്ഷം ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 12,31,415 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,62,664 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്.
ഇതുവരെ 3,53,528 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 23,90,58,360 പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ജൂണ്‍ 8 വരെ 37,01,93,563 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.
ഇതില്‍ 19,85,967 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.