കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്.
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇന്നലെ നടന്ന ബി ജെ പി സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എപ്പിഡമിക് ആക്‌ട് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജെ.പി നദ്ദയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നദ്ദയ്ക്കുപുറമേ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാനേതാക്കള്‍ക്കൊപ്പം കണ്ടാലറിയാവുന്ന ആയിരംപേര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
140 നിയോജകമണ്ഡലങ്ങളിലെ കണ്‍വീനര്‍മാരും ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് നദ്ദ പ്രസംഗിച്ചത്. ദേശീയ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ആദ്യമായി കേരളത്തിലെ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തത്.