17.1 C
New York
Sunday, September 26, 2021
Home India കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര നിയന്ത്രണം കടുപ്പിക്കുന്നു

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര നിയന്ത്രണം കടുപ്പിക്കുന്നു

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര നിയന്ത്രണം കടുപ്പിക്കുന്നു

. ഔറംഗബാദ് ജില്ലയില്‍ അധികൃതര്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ എട്ടുവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയുടെ ഇതരഭാഗങ്ങളിലും നിയന്ത്രണം കര്‍ശനമാക്കി. ആളുകള്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു.

മാളുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രാത്രി എട്ടിന് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ഭക്ഷണ വിതരണം അനുവദിക്കും.

ശനിയാഴ്ച മുതല്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് അനുവദിക്കില്ല.

നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് 1000 രൂപയാണ് പിഴ. മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് 500 രൂപയും പൊതുസ്ഥലത്ത് തുപ്പുന്നവരില്‍നിന്ന് 1000 രൂപയും പിഴ ഈടാക്കും.

സാംസ്‌കാരിക, മത, രാഷ്ട്രീയ പരിപാടികള്‍ക്കൊന്നും അനുമതിയില്ല.

മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസ് വര്‍ധിക്കുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇതൾ വിരിയുന്ന നേരം (കവിത)

നിന്നോർമ്മയിൽമുന്നിലൊരു വസന്തം വിരിയുന്നു ..അത്രമേൽ ആഴത്തിൽ നമ്മൾ ...

ശാസ്ത്രവും മായയും – ശ്രീ ശ്രീ രവി ശങ്കർ

ഒരു മനുഷ്യ ശരീരത്തിൽ നിന്നുള്ള ഉമിനീരും തൊലിയും എല്ലാം പരിശോധിച്ചാൽ DNA യുടെ ഫലം ഒന്ന് തന്നെ ആയിരിക്കും. അതുപോലെ തന്നെ ഒരു ചെടിയുടെ പൂക്കൾ, ഇല, തണ്ട്, വേര് ഇവയുടെ ഡിഎൻഎ...

ദത്തുപുത്രൻ (തുടർക്കഥ) -3

അന്തോണിക്കും ആനിയമ്മക്കും വാർദ്ധക്യത്തിൽ ഒരു ആൺ കുഞ്ഞു ജനിച്ചു.!അവനു അവർ "സേവ്യർ " എന്ന് പേരിട്ടു. കുഞ്ഞനുജനെ കിട്ടിയതിൽ ജോണിമോനും അതിരറ്റു സന്തോഷിച്ചെങ്കിലും അനിശ്ചിതത്തിന്റെ നാൾ വഴികൾ അവിടെ ആരംഭിക്കുകയാണെന്ന് അവനറിഞ്ഞുകൂടായിരുന്നല്ലോ. കുഞ്ഞിനെ...

സ്വന്തം മാതാവ് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു, അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ.

ലൂസിയാന: ഒരു വയസ്സുള്ള ആൺകുട്ടിയേയും അഞ്ചു വയസ്സുള്ള മറ്റൊരു മകനേയും തടാകത്തിലേക്ക് എറിഞ്ഞതിനേത്തുടർന്ന് ഒരു വയസ്സുകാരൻ മരിക്കുകയും അഞ്ചു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കുട്ടികളുടെ മാതാവ് യുറീക്ക...
WP2Social Auto Publish Powered By : XYZScripts.com
error: