രാജ്യത്ത് നിലവിലുള്ള കൊറോണ ബാധിതരില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളില്‍ പുതുതായി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു.
251 ജില്ലകളില്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് രേഖപ്പെടുത്തുന്ന മരണ നിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വാക്‌സിന്‍ വിതരണത്തിനായി രാജ്യത്തുടനീളം 5912 സര്‍ക്കാര്‍ ആശുപത്രികളും 1239 സ്വകാര്യ സ്ഥാപനങ്ങളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.