ദൽഹി:കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
10,12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും അവർ കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ന് ഒന്നര ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.