ദൽഹി:തദ്ദേശീയമായി വികസിപ്പിച്ച കൊറോണ വൈറസ് വാക്സിനായ കോവാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതി തിടുക്കം കാട്ടിയെന്നു റിപ്പോർട്ട്.
ഒരു ദേശീയ ദിനപത്രമാണ് ഇതു സംബന്ധിച്ച വാർത്ത രേഖകൾ ഉൾപ്പെടെ പുറത്തുവിട്ടത്.
30, 31 തിയതികളിൽ കോവാക്സിന് അനുമതി നൽകാനാവില്ലെന്നാണു വിദഗ്ധ സമിതി നിലപാട് സ്വീകരിച്ചത്. എന്നാൽ ഒരു ദിവസം കഴിഞ്ഞപ്പോൾ സമിതിയുടെ നിലപാട് മാറി.
രണ്ടാം തിയതി കോവാക്സിനു സമിതി അനുമതി നൽകുകകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വിദഗ്ധ സമിതി യോഗത്തിന്റെ മിനിറ്റ്സും പത്രം പുറത്തുവിട്ടിട്ടുണ്ട്.