*തെരഞ്ഞെടുപ്പിൻ്റെ പേരിൽ കേരളത്തിൽ ഇടത് വലത് മുന്നണികൾ നടത്തുന്നത് ഫിക്സഡ് മാച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മേദി* അഞ്ച് വർഷം വീതം മാറി മാറി ഭരിച്ച മുന്നണികൾ കേരളത്തെ തെറ്റായ വഴിയിൽ നയിച്ചുവെന്നും ഇരുകൂട്ടരുടെയും കൂട്ടു വോട്ടുകച്ചവടം ഇത്തവണ ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു. LDF കള്ളക്കടത്തുസ്വർണ്ണം വിറ്റു കാശാക്കി. സൂര്യ രശ്മികളെ UDF വിറ്റുകാശാക്കി. വികസനത്തിൻ്റെ ആധുനിക മുഖമാണ് മെട്രോമാൻ ശ്രീധരൻ. അദ്ദേഹത്തെ രാജ്യത്തിനു കിട്ടിയതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പലക്കാട് കോട്ട മൈതാനത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോയമ്പത്തൂരിൽ നിന്നും പാലക്കാട് സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി, കാർ മാർഗ്ഗമാണ് കോട്ട മൈതാനിയിലെ സമ്മേളനത്തിനായി എത്തിയത്.