കേരളം എൽ ഡി എഫിൻ്റെയും യു ഡി എഫിൻ്റെയും പിടിയിൽ ആണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
കോട്ടയം: നൂറുശതമാനം സാക്ഷരതയുണ്ടായിട്ടും കേരളത്തിൽ എന്തുകൊണ്ട് വികസനം ഉണ്ടാകുന്നില്ല ബി ജെ പി അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തും ഒരു വീട്ടിൽ ഒരാൾക്ക് ജോലി ഉറപ്പാക്കും ക്ഷേമ പെൻഷൻ 3500 രൂപയാക്കും ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് കൊടുക്കും എല്ലാവർക്കും ഒരേ നീതി നടപ്പാക്കും ലൗ ജിഹാദിനെതിരെ നിയമം നിർമിക്കും വിദ്യാർഥികൾക്ക് ലാപ്ടോപ്, വീട്ടമ്മമാർക്ക് 6 ഗ്യാസ് സിലിണ്ടറുകൾ എന്നിവ സൗജന്യമായി നൽകും പട്ടികജാതി പട്ടികവർഗത്തിന് 5 ഏക്കർ പാട്ടത്തിന് കൃഷി ചെയ്യാൻ ലഭ്യമാക്കുമെന്നും രാജ് നാഥ് സിങ് പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി എൻ ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാമ്പാടി ആലാംപള്ളിയിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം