കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയത്. മറ്റന്നാള്‍ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മാര്‍ച്ച് 15 വരെയാണ് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയും കര്‍ണാടകയിലും നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയായിരുന്നു.