റിപ്പോർട്ട്: നിരഞ്ജൻ അഭി.
ദില്ലി: ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്ത്യൻ പാർലമെന്റിൽ ഇന്നവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിലെ പുതിയ നികുതി നിർദേശങ്ങളെ തുടർന്ന് രാജ്യത്ത് മൊബൈൽ ഫോണുകൾക്കും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും വില കൂടും.സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനാൽ സ്വർണ്ണ വില കുറയും. തദ്ദേശിയമായി നിർമിക്കുന്ന ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ കൂട്ടുന്നത്. ഇതാണ് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വില കൂടാൻ കാരണമാകുന്നത്. സമാനമായി ഇൻവെർട്ടർ വിളക്കുകൾ, പരുത്തി, പട്ട്, ലതെർ , ഈതൈൽ ആൽക്കഹോൾ എന്നിവയ്ക്കും തീരുവ കൂട്ടി.

രാജ്യത്തെ പരുത്തി കർഷകർക്ക് ആശ്വാസമാണ് ഇറക്കുമതി തീരുവ കൂട്ടിയത്.. ഡിമാൻഡു വർധിക്കുകയും കർഷകർക്ക് കൂടുതൽ വില ലഭിക്കാൻ ഇത് ഇടയാക്കുകയും ചെയ്യും.
സ്വർണത്തിന് ഒപ്പം വെള്ളി,ചെമ്പ്, നൈലോൺ എന്നിവക്കും തീരുവ കുറച്ചിട്ടുണ്ട്..
ആഭരണ നിർമാതാക്കൾക്ക് ഇത് ഗുണകരമാകും. പരോക്ഷ നികുതിയിൽ ഇളവുകളുള്ള 400 ഉൽപ്പന്നങ്ങൾ വിപുലമായ ചർച്ചകൾക്ക് ശേഷം പുനഃപരിശോധിക്കും എന്നും ധന മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
