ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ കേരളത്തിലെ ദേശീയപാത വികസനത്തിന് സഹായം. ദേശീയപാത വികസനത്തിന് 65,000 കോടിയാണ് സഹായമായി അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ 1100 കിലോമീറ്റർ റോഡ് വികസിപ്പിക്കും.
മുംബൈ- കന്യകുമാരി ഇടനാഴിക്ക് അനുമതി. മധുര- കൊല്ലം ഇടനാഴിക്ക് അനുമതി.
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1967.65 കോടി അനുവദിച്ചു. രണ്ടാംഘട്ടത്തിൽ 11.5 കിലോമീറ്ററാണ്.
പൊതുമേഖലാ ബാങ്കുകൾക്ക് 20,000 കോടി രൂപ.
കർഷക ക്ഷേമത്തിനായി ആയി 75,060 കോടിയുടെ പദ്ധതി.
വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി. വാണിജ്യ വാഹനങ്ങളുടെ പരമാവധി ഉപയോഗകാലം 15 വർഷം.
സ്വകാര്യ വാഹനങ്ങളുടെ പരമാവധി ഉപയോഗ കാലം 20 വർഷം.
ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി ഉയർത്തി.നിക്ഷേപ പരിധി 74 ശതമാനമാക്കി ഉയർത്തി. നിലവിൽ 49% ആണ്.
ആരോഗ്യമേഖലയ്ക്ക് 64,180 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം വിജയിച്ചുവെന്നും ഇന്ത്യയുടെ കൊവിഡ് വാക്സിൻ ലോകത്തിന് തന്നെ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് നിലവിൽ രണ്ട് കൊവിഡ് വാക്സിനുണ്ട്. രണ്ട് വാക്സിനുകൾ കൂടി പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
കോവിഡ് പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ വാക്സീനുകൾ കൂടി ഉടൻ വിപണിയിലെത്തും. ആഗോള സമ്പദ്ഘടന തകർന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിർഭർ ഭാരത് തുടരും. സ്വയംപര്യാപ്തതയിൽ ഊന്നിയുള്ള പരിപാടികൾ തുടരും. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. പൂർണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്.