17.1 C
New York
Monday, January 24, 2022
Home India കേന്ദ്രസര്‍ക്കാര്‍ ജീവനക്കാർക്ക് മാർഗ്ഗ നിർദ്ദേശം നൽകി

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാർക്ക് മാർഗ്ഗ നിർദ്ദേശം നൽകി

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാർക്ക് മാർഗ്ഗ നിർദ്ദേശം നൽകി

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോട് ജോലിയില്‍ ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അണ്ടര്‍ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരോടാണ് നിര്‍ദേശം. ജൂണ്‍ 16 മുതല്‍ ജൂണ്‍ 30 വരെ ഓഫീസില്‍ എത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്.

നിലവില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണ്. തുടര്‍ച്ചയായ ഏഴാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കോവിഡ് ബാധിതര്‍. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. അണ്ടര്‍ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരോട് ജൂണ്‍ 16 മുതല്‍ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
അണ്ടര്‍ സെക്രട്ടറി തസ്തികയ്ക്ക് താഴെ തലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ പകുതി പേര്‍ ഓഫീസില്‍ എത്തിയാല്‍ മതി. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അവശേഷിക്കുന്നവര്‍ വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ജോലി ചെയ്യണം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളും സമാനമായ നിലയില്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: