വാർത്ത: സുനിൽ ചാക്കോ , കുമ്പഴ
ന്യൂഡല്‍ഹി : 72-ാം റിപ്പബ്‌ളിക് ദിനം രാജ്യം ആഘോഷിക്കാനൊരുങ്ങുമ്പോൾ ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ ഇപ്പോൾ പ്രഖ്യാപിച്ചു. രാഷ്ട്രപതി റിപ്പബ്‌ളിക ദിന സന്ദേശം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് പത്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടത്. മലയാളത്തിന്റെ വാനമ്പാടി പ്രിയപ്പെട്ട കെ എസ് ചിത്രക്ക് പദ്മ ഭൂഷൺ. അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷന്‍ പുരസ്‌കാരം നൽകി മരണാനന്തര ആദരം. മലയാളത്തിന്റെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മ ശ്രീ.
ജപ്പാനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കും പദ്മ വിഭൂഷണ്‍ സമ്മാനിക്കും.മുൻ സ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വൻ, മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയി എന്നിവർക്കും പദ്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചു.
മുൻ ഗോവ ഗവർണർ മൃദുല സിൻഹ, ബ്രിട്ടീഷ് സംവിധായകൻ പീറ്റർ ബ്രൂക്, പ്രൊഫ. ചമാൻ ലാൽ സപ്രു എന്നിവർ ഉൾപ്പെടെ ആകെ 102 പേരാണ് പത്മ ശ്രീ പുരസ്കാരത്തിന് അർഹരായത്.
