17.1 C
New York
Thursday, August 11, 2022
Home India 'കൃത്യമായ രേഖകളില്ലാതെ കുവൈത്തിലേക്ക് ജോലിക്കായി വരരുത്'; മുന്നറിയിപ്പുമായി ഇന്ത്യൻ അംബാസഡർ.

‘കൃത്യമായ രേഖകളില്ലാതെ കുവൈത്തിലേക്ക് ജോലിക്കായി വരരുത്’; മുന്നറിയിപ്പുമായി ഇന്ത്യൻ അംബാസഡർ.

വ്യക്തമായ തൊഴിൽ കരാറിന്റെയും കൃത്യമായ രേഖകളുടെയും അടിസ്ഥാനത്തിലല്ലാതെ കുവൈത്തിലേക്ക് ജോലിക്കായി വരരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ച ധാരണാപത്രം തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണെന്നും വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിൽ അല്ലാതെ വരുന്നവരാണ് പ്രശ്‌നങ്ങളിൽ അകപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2022ൽ കുവൈത്ത് ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്കായി 42600ലധികം വിസകൾ അനുവദിച്ചതായാണ് കണക്ക്. ഗാർഹിക മേഖലയിലേക്ക് വരുന്നവരുടെ എണ്ണം വർധിച്ചതോടെ എംബസിയിലെത്തുന്ന പരാതികളും വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം എംബസിയിൽ 1688 ഗാർഹിക തൊഴിലാളികളിൽനിന്ന് പരാതി ലഭിച്ചു. രേഖകൾ പരിശോധിച്ചപ്പോൾ ഇവരിൽ ഭൂരിഭാഗം പേരും അനധികൃത മാർഗങ്ങളിലൂടെ എത്തിയവരാണ്. ജോലിക്കായി കുവൈത്തിലേക്ക് പോകുന്നതിന് ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യയിൽ അവബോധം സൃഷ്ടിക്കണമെന്നു മാധ്യമപ്രവർത്തകരോടും പ്രവാസി സംഘടനകളോടും അംബാസഡർ അഭ്യർത്ഥിച്ചു.

ഇടനിലക്കാരെയോ അനധികൃത ഏജന്റുമാരെയോ പ്രോത്സാഹിപ്പിക്കരുത്. പല അനധികൃത ഇടനിലക്കാരെയും പിടികൂടി നാടുകടത്താൻ സാധിച്ചിട്ടുണ്ട്, ചിലർ ഒളിച്ച് കഴിയുന്നു. കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഏതെങ്കിലും ഇടനിലക്കാർ സമീപിച്ചാൽ ഉടൻ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. എംബസിക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുണ്ട്. ആയിരക്കണക്കിന് ഇന്ത്യക്കാർ ഈ സൗകര്യം തൃപ്തികരമായി ഉപയോഗിച്ചതായും ന്യായമായ എന്ത് ആവശ്യങ്ങൾക്കും എംബസി കൂടെയുണ്ടാകുമെന്നും അംബാസഡർ സിബി ജോർജ് വ്യക്തമാക്കി.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: