കുഴല്‍പ്പണ കേസ് ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയര്‍ന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹരജി നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടര്‍ക്കും ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹരജിയില്‍ പറയുന്നു. കേസില്‍ ഇ.ഡി ഇന്ന് നിലപാട് അറിയിച്ചേക്കും.
കൊടകര കള്ളപ്പണക്കേസില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു.
Facebook Comments