17.1 C
New York
Friday, July 1, 2022
Home India കുറയാതെ കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാർ.

കുറയാതെ കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാർ.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസി എം ആർ, എൻ സിഡി സി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ നിർദേശിച്ചേക്കും.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയർന്നിരിക്കുകയാണ്.

ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 13,313 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി.

സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ സാഹചര്യം വിലയിരുത്താൻ കഴിഞ്ഞയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോൺ വകഭേദങ്ങൾ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും ടിപിആർ 7 കടന്നു.

അതേസമയം, രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്സിനുകളുടെ 75 ശതമാനം കേന്ദ്ര സർക്കാർ സംഭരിക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: