17.1 C
New York
Wednesday, August 17, 2022
Home India കുരങ്ങുവസൂരി വാക്സിൻ വികസിപ്പിക്കാൻ കേന്ദ്രം.

കുരങ്ങുവസൂരി വാക്സിൻ വികസിപ്പിക്കാൻ കേന്ദ്രം.

കുരങ്ങുവസൂരി വാക്സിൻ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ ടെൻഡർ ക്ഷണിച്ചു. പരിചയസമ്പന്നരായ വാക്‌സിൻ, ഇൻ-വിട്രോ ഡയഗ്‌നോസ്റ്റിക് കിറ്റ് നിർമ്മാതാക്കൾ താൽപ്പര്യപത്രം സമർപ്പിക്കാൻ നിർദ്ദേശം. രാജ്യത്ത് കുരങ്ങുവസൂരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുവരെ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് എണ്ണം കേരളത്തിലും ഒരെണ്ണം ഡൽഹിയിലുമാണ് സ്ഥിരീകരിച്ചത്.

വാക്‌സിനും ടെസ്റ്റിംഗ് കിറ്റും സ്വകാര്യ-പൊതു പങ്കാളിത്ത മോഡിൽ നിർമ്മിക്കും. ടെൻഡറിൽ പങ്കെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കുരങ്ങു വസൂരിക്കുള്ള വാക്‌സിൻ നിർമിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വാക്സിൻ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും അണുബാധ നിയന്ത്രണാതീതമാകുന്നത് തടയുകയും ചെയ്തതായി ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

ലോകമെമ്പാടും 78 രാജ്യങ്ങളിലായി 18,000 ത്തിലധികം കുരങ്ങുവസൂരി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 70 ശതമാനം യൂറോപ്യൻ രാജ്യങ്ങളിലും 25 ശതമാനം അമേരിക്കയിലുമാണ്. ഇതുവരെ അഞ്ച് രോഗികൾ മരിച്ചു. ഇതിൽ 10 ശതമാനം പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: