17.1 C
New York
Wednesday, December 1, 2021
Home India കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഘട്ടങ്ങളായി നടപ്പാക്കും.

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഘട്ടങ്ങളായി നടപ്പാക്കും.

ന്യൂഡല്‍ഹി: രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ആലോചന. 12 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് ആദ്യം നല്‍കുക.
തുടര്‍ന്ന് അഞ്ചു വയസ്സു മുതല്‍ 11 വയസ്സ് വരെയുള്ളവര്‍ക്ക് നല്‍കും.

അതിനുശേഷം മാത്രമാകും രോഗസാധ്യത കുറവുള്ള രണ്ടുമുതല്‍ നാലു വയസ്സുകാര്‍ക്ക് നല്‍കുക. ഇങ്ങനെ മൂന്ന് ഘട്ടങ്ങളിലായി വാക്‌സിന്‍ വിതരണം നടപ്പാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്.

എന്നാല്‍, പലവിധ രോഗങ്ങളുള്ള കുട്ടികള്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്കും പ്രായപരിധിയില്ലാതെ വാക്‌സിന്‍ നല്‍കും.
കുട്ടികള്‍ക്ക് ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ നല്‍കാനുള്ള ശുപാര്‍ശ ഡ്രഗ് കണ്‍ട്രോള്‍ ബ്യൂറോയുടെ വിദഗ്ധ പരിശോധനയിലാണ്.

വാക്‌സിന്റെ ലഭ്യതയും കുട്ടികളുടെ വാക്‌സിന്‍ വിതരണത്തിന്റെ പ്രധാന ഘടകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കുട്ടികള്‍ക്ക് മരുന്ന് നല്‍കാന്‍ തീരുമാനമെടുത്താല്‍ രാജ്യത്ത് വാക്‌സിനായുള്ള ആവശ്യം കുത്തനെ വര്‍ധിക്കും. ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് വാക്‌സിന്‍ ലഭ്യത ഉറപ്പിച്ചില്ലെങ്കില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ക്ഷാമമുണ്ടാകും.

ഇതൊഴിവാക്കാനാണ് ഘട്ടംഘട്ടമായി വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയിടുന്നത്.
വാക്‌സിന്‍ അനുമതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായും ആരോഗ്യമന്ത്രാലയവുമായും ഡി.സി.ജി.ഐ. ചര്‍ച്ച നടത്തും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: