കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ച് നിര്‍ത്താമെന്ന വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുന്നവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കര്‍ഷകര്‍ക്ക് അതിന്‍മേല്‍ ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാം. ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ എപ്പോഴും തയ്യാറെന്നും പ്രധാനമന്ത്രി. സര്‍വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്
അതേസമയം, കര്‍ഷകസമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സിംഘുവില്‍ 44 പേര്‍ അറസ്റ്റിലായി. അലിപൂര്‍ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവും പിടിയിലായി. കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ്. നാട്ടുകാരെന്ന് അവകാശപ്പെട്ട് ഇന്നും ഇവിടങ്ങളിൽ ആളുകളുടെ പ്രതിഷേധം ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് ഡൽഹി അതിർത്തികളിൽ സുരക്ഷാ ശക്തമാക്കി. സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി. ഇത്തരം ശ്രമങ്ങൾ സമരത്തെ കൂടുതൽ ശക്തിപ്പെടുത്തുകയെ ഉള്ളുവെന്നും നേതാക്കൾ പറഞ്ഞു. ഡൽഹി -യുപി അതിർത്തിയായ ഗാസിപൂരിലേക്ക് കൂടുതൽ കർഷകർ എത്തുകയാണ്. അതേസമയം ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് സംഘടനകളുടെ ആഹ്വാനം.