രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഇന്ന് ട്രാക്ടര്‍ റാലി നടക്കും.
മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള ദേശീയ പാതയിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുന്നത്.
പതിനായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് റാലി നടത്താനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ശ്രമം. നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി ഞായറാഴ്ച വൈകിട്ട് എത്തിയ രാഹുല്‍ ഗാന്ധി ബുധനാഴ്ച ഡല്‍ഹിയിലേക്കു മടങ്ങും.