17.1 C
New York
Wednesday, August 17, 2022
Home India കരസേനയിലേക്കുള്ള അഗ്നിവീർ രജിസ്ട്രേഷൻ അടുത്ത മാസം തുടങ്ങും.

കരസേനയിലേക്കുള്ള അഗ്നിവീർ രജിസ്ട്രേഷൻ അടുത്ത മാസം തുടങ്ങും.

ന്യൂഡല്‍ഹി: അഗ്‌നിപഥ്‌ പദ്ധതിപ്രകാരമുള്ള അഗ്നിവീര്‍ നിയമനത്തിനു കരസേനയില്‍ അടുത്ത മാസം മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്കു പേര്‌ രജിസ്‌റ്റര്‍ ചെയ്യാം. വിജ്‌ഞാപനം ഇങ്ങനെ

1. എന്‍റോള്‍ ചെയ്യുന്ന ദിവസം മുതല്‍ അഗ്നിവീറുകളുടെ സര്‍വീസ്‌ ആരംഭിക്കും. ഇവര്‍ക്കു സൈന്യത്തില്‍ നിലവിലുള്ള റാങ്കുകളില്‍നിന്നു വ്യത്യസ്‌തമായ റാങ്ക്‌ ആയിരിക്കും.

2. നിയമനം വൈദ്യപരിശോധന, ശാരീരിക/എഴുത്ത്‌/ഫീല്‍ഡ്‌ പരീക്ഷകളുടെ അടിസ്‌ഥാനത്തില്‍. നാലുവര്‍ഷത്തെ അഗ്നിവീര്‍ സേവനത്തിനുശേഷമുള്ള സ്‌ഥിരം നിയമനത്തിന്‌ ഇവയിലെ പ്രകടനവും പരിഗണിക്കും.

3. സേവനകാലയളവില്‍ അഗ്നീവീറുകള്‍ക്കു ലഭിക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചുമതലപ്പെട്ടവരല്ലാതെ ആരുമായും പങ്കുവയ്‌ക്കരുത്‌. 1923-ലെ ഔദ്യോഗിക രഹസ്യനിയമപ്രകാരമാണു വിലക്ക്‌.

4. നാലു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി പിരിയുന്നവര്‍ക്കു സമൂഹത്തിലേക്കു മടങ്ങുന്നതിനും വിവിധ മേഖലകളില്‍ തൊഴില്‍ കണ്ടെത്തുന്നതിനും സഹായകമായ രീതിയില്‍ സേവാനിധി തുക നല്‍കും.
അഗ്നിവീര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും 12-ാം ക്ലാസ്‌ സര്‍ട്ടിഫിക്കറ്റും (പത്താം ക്ലാസിനു ശേഷം എന്‍റോള്‍ ചെയ്യുന്നവര്‍ക്ക്‌) നല്‍കും.
12-ാം ക്ലാസ്‌ കഴിഞ്ഞവര്‍ക്ക്‌ ഇഗ്‌നോയുമായി കൂട്ടിയിണക്കി വിവിധ വിഷയങ്ങളില്‍ ബിരുദപഠനത്തിനു സൗകര്യം.

5. ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടാം വര്‍ഷം 33,000 രൂപ, മൂന്നാം വര്‍ഷം 36,500 രൂപ, നാലാം വര്‍ഷം 40,000 രൂപ എന്നിങ്ങനെയാണു ശമ്ബളം. ഇതില്‍ 30 ശതമാനം സേവാനിധിയിലേക്കു പിടിക്കും. തുല്യ തുക കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കും.

6. ഡി.എ, മിലിട്ടറി സര്‍വീസ്‌ പേ എന്നിവയ്‌ക്ക്‌ അര്‍ഹതയുണ്ടാകില്ല. റിസ്‌ക്‌, റേഷന്‍, ഡ്രസ്‌, യാത്ര അലവന്‍സുകള്‍ ലഭിക്കും.

7. 30 ദിവസം വാര്‍ഷിക അവധിയും മെഡിക്കല്‍ ലീവും ലഭിക്കും.

8. എന്‍റോള്‍ ചെയ്യുന്നവര്‍ പദ്ധതിയുടെ എല്ലാ ഉപാധികളും അംഗീകരിക്കണം. 18 വയസില്‍ താഴെയാണെങ്കില്‍ എന്‍റോള്‍മെന്റ്‌ ഫോമില്‍ മാതാപിതാക്കളുടെ ഒപ്പ്‌ വേണം.

9.അഗ്നിവീറുകള്‍ക്ക്‌ ഗ്രാറ്റുവിറ്റിയോ പെന്‍ഷനോ ഉണ്ടാകില്ല. ആംഡ്‌ ഫോഴ്‌സസ്‌ പഴ്‌സനല്‍ പ്റോവിഡന്റ്‌ ഫണ്ടിലേക്കോ മറ്റു പ്റോവിഡന്റ്‌ ഫണ്ടുകളിലേക്കോ പണമടയ്‌ക്കേണ്ടതില്ല.
ആര്‍മി ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകില്ല. അതേ സമയം, നാലുവര്‍ഷ സേവനകാലത്ത്‌ 48 ലക്ഷം രൂപയുടെ നോണ്‍ കോണ്‍ട്രിബ്യൂട്ടറി ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുണ്ടാകും.

10. സൈനിക നിയമപ്രകാരം അഗ്നിവീറുകളെ ഏതു സമയവും പിരിച്ചുവിടാം. നാലുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കാതെ സര്‍വീസ്‌ അവസാനിപ്പിക്കാന്‍ അനുവദിക്കില്ല. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ ബന്ധപ്പെട്ടവരുടെ അനുമതിയോടെ ഇളവ്‌ അനുവദിക്കും.

11. മരണമുണ്ടായാല്‍ നിലവിലെ സൈനിക പെന്‍ഷന്‍ ചട്ടങ്ങള്‍ പ്രകാരമാകില്ല തുടര്‍നടപടികള്‍. എന്നാല്‍, അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കും.
സൈനിക സേവനവുമായി ബന്ധപ്പെട്ടതല്ലാത്ത സ്വാഭാവിക മരണം, ഡ്യൂട്ടിക്കിടെയുണ്ടാകുന്ന അപകടമരണങ്ങളും മറ്റും, വിവിധ തരത്തിലുള്ള ആക്രമണങ്ങളിലൂടെയുള്ള മരണം എന്നിങ്ങിനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാകും നഷ്‌ടപരിഹാരത്തുക നിശ്‌ചയിക്കുക.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: