കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തിൽ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവ് ഇറക്കും.
കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികർക്കെതിരെ തങ്ങളുടെ രാജ്യത്ത് നിയമപരമായ നടപടികൾ തുടരുമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു.
ഇറ്റലി കെട്ടിവച്ച തുക വിതരണം ചെയ്യാൻ ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേസിലെ നടപടികൾ അവസാനിപ്പിക്കുന്നതിന് സുപ്രീം കോടതി നിർദേശിച്ച പ്രകാരം 10 കോടി രൂപ ഇറ്റലി കൈമാറിയതായി സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഈ തുക സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കേന്ദ്ര സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഉത്തരവ് ഇറക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് അഭ്യർത്ഥിച്ചു.