17.1 C
New York
Sunday, August 1, 2021
Home India കടലാസ് രഹിത കേന്ദ്ര ബഡ്ജറ്റ്

കടലാസ് രഹിത കേന്ദ്ര ബഡ്ജറ്റ്

കേന്ദ്ര ബജറ്റ് ഇന്ന്. പൂർണമായും കടലാസ് രഹിത ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിക്കുന്നത് രാവിലെ 11ന്

കോ​വി​ഡും നീ​ണ്ട ലോ​ക്ക്ഡൗ​ണും ത​ക​ർ​ത്ത സ​മ്പദ് ഘ​ട​ന​യ്ക്കു ഉത്തേജനം ആ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റ് ഇ​ന്ന്.

ആ​ൻ​ഡ്രോ​യി​ഡ്, ആ​പ്പി​ൾ സ്മാ​ർ​ട്ഫോ​ണു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ബ​ജ​റ്റ് ആ​പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ശേ​ഷം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വെ​ബ്സൈ​റ്റുകളിൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ആ​പ്പി​ൽ ല​ഭ്യ​മാ​കും.

ബ​ജ​റ്റി​ലെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളും നി​കു​തി വി​വ​ര​ങ്ങ​ളും കി​ട്ടും.

രാ​ജ്യ​മ​നഃ​സാ​ക്ഷി​യെ ഉ​ണ​ർ​ത്തി​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ർ​ഷി​കമേ​ഖ​ല​യ് ക്കും, കോ​വി​ഡി​നെത്തു​ട​ർ​ന്ന് ആ​രോ​ഗ്യമേ​ഖ​ല​യ്ക്കും, ത​ള​ർ​ച്ച നേ​രി​ടു​ന്ന ചെ​റു​കി​ട-ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ, ബി​സി​ന​സു​ക​ൾ, ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്കും നി​ർ​മ​ല​യു​ടെ മൂ​ന്നാം ബ​ജ​റ്റി​ൽ ഉ​ത്തേ​ജ​ന​വും പ്രോ​ത്സാഹ​ന​വും ന​ൽ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

മാ​ന്ദ്യ​ത്തി​ലു​ള്ള സ​ന്പ​ദ്ഘ​ട​ന​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ധ​ന​മ​ന്ത്രി​യും നേ​രത്തേ പ്ര​ഖ്യാ​പി​ച്ച ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് പാ​ക്കേ​ജു​ക​ൾ കാ​ര്യ​മാ​യ ഉ​ത്ത​ജ​നം ന​ൽ​കാ​തെ വ​ന്ന​തി​നാ​ൽ പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്നു.

സാ​മ്പത്തിക ഞെ​രു​ക്ക​മു​ള്ള​തി​നാ​ൽ കാ​ര്യ​മാ​യ നി​കു​തി​യി​ള​വു​ക​ളോ ആ​ശ്വാ​സ-​സ​ഹാ​യ പ​ദ്ധ​തി​ക​ളോ ഉ​ണ്ടാ​യേ​ക്കി​ല്ല.

പ​ര​മ്പരാ​ഗ​ത ബ​ജ​റ്റി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യ സ​മീ​പ​ന​മാ​കും ഇ​ത്ത​വ​ണ.

അ​ടു​ത്ത സാ​മ്പത്തികവ​ർ​ഷം 11 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച നേ​ടു​മെ​ന്ന സ​ർ​വേ​യി​ലെ പ്ര​തീ​ക്ഷ​ക​ൾ​ക്കും വി​പ​ണി​ക​ളെ ഉ​ണ​ർ​ത്താ​നാ​യി​ല്ല.

റെ​യി​ൽ​വേ ബ​ജ​റ്റി​നെ പൊ​തു​ബ​ജ​റ്റു​മാ​യി ​സംയോ​ജി​പ്പി​ച്ച​തി​നാ​ൽ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങൾ ഇ​ന്നു​ണ്ടാ​കും. റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തുന്ന​താ​കും പൊ​തു​സ​മീ​പ​ന​മെ​ന്നാ​ണു സൂ​ച​ന. റെ​യി​ൽ​വേ വി​ക​സ​നം, റ​ബ​ർ ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള പൊ​തു​മേ​ഖ​ല​ക​ൾ എ​ന്നി​വ​യ്ക്കു കാ​ര്യ​മാ​യ ഫ​ണ്ട് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കുമേൽ ക​രി​നി​ഴ​ൽ വീ​ഴും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആത്മാവിന്റെ വൃണങ്ങൾ- (രണ്ടാം ഭാഗം) – അസൂയ

ദേവു എഴുതുന്ന…  “ചിന്താ ശലഭങ്ങൾ” "jalousie" (അസൂയ) എന്ന ഫ്രഞ്ച് പദവുംzelosus (അഭിനിവേശം) എന്ന ലാറ്റിൻ പദവും ചേർന്നാണ് Jealousy (അസൂയ) എന്ന പദം ഉണ്ടായത്. വില്ല്യം ഷേക്സ്പിയർ ആണ് "green-eyed monster" എന്ന...

വൈശാഖ മഹോത്സവം.. ഭാഗം..10

കൊട്ടിയൂർ വിശേഷങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു വിശേഷമാണ് തുക്കൂർ അരിയളവ്.. കുടിപതികളായിട്ടുള്ള തറവാട്ടിലെ സ്ത്രീകൾ ആണ് അരിയളവിൽ പങ്ക് കൊള്ളൂന്നത്. രാവിലെ കുളി കഴിഞ്ഞ് 9 മണിക്ക് സ്ത്രീകൾ ക്ഷേത്രത്തിൽ എത്തേണ്ടതാണ്. അപ്പോൾ തേടൻ...

ഓർമ്മയിലെ മുഖങ്ങൾ –മുഹമ്മദ് റഫി

ശ്രവണ സുന്ദരമായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന കലയാണ് സംഗീതം. ഇന്നും മലയാളികൾ ഏറെ ഇഷ്ടത്തോടെ മൂളി നടക്കുന്ന മധുരമുള്ള ഈണങ്ങൾ മുഹമ്മദ് റഫിയുടേതാണ്. ഗായകൻ്റെ ശബ്ദം കർണപുടങ്ങളിൽ നിന്ന്...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ഓർമ്മകൾക്ക് എന്ത് സുഗന്ധം – ഭാഗം (25) ഊഞ്ഞാൽ

ഊഞ്ഞാൽ പഴയകാലത്ത് ചിങ്ങം പിറന്നാലുടൻ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ, വീട്ടുമുറ്റത്തോ, നാട്ടുമാവിന്റെയോ മുത്തശിപ്ലാവിന്റെയോ...
WP2Social Auto Publish Powered By : XYZScripts.com