ഓസ്ട്രേലിയ – ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനില
ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ഹനുമ വിഹാരി, ആർ. അശ്വിൻ എന്നിവരിലൂടെ ഇന്ത്യ പ്രതിരോധം തീർത്താണ് സമനില നേടിയത്.
അഞ്ചാം ദിനം ഒരു ഓവർ ബാക്കിയുള്ളപ്പോൾ ഇന്ത്യ അഞ്ചിന് 334 റൺസെന്ന നിലയിൽ നിൽക്കെയാണ് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമും തീരുമാനിച്ചത്.
ഇതോടെ ഒരു മത്സരം ബാക്കിനിൽക്കെ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പരയിൽ സമനില പാലിക്കുകയാണ്.
സ്കോർ: ഓസ്ട്രേലിയ – 338/10 & 312/6 ഡിക്ലയേർഡ്, ഇന്ത്യ – 244/10 & 334/5