17.1 C
New York
Monday, August 15, 2022
Home India ഓസ്കർ പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു

ഓസ്കർ പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു

ഓസ്‍കര്‍ പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്. മികച്ച സംവിധായികയായി ക്ലോയി ഷാവോ തെരഞ്ഞെടുക്കപ്പെട്ടു. നോമഡ് ലാന്റ് എന്ന ചിത്രത്തിനാണ് പുരസ്കാരം. ഈ വിഭാഗത്തില്‍ ഏഷ്യന്‍ വംശജയ്ക്ക് ലഭിക്കുന്ന ആദ്യ പുരസ്കാരമാണിത്. ജൂദാസ് ദ ബ്ലാക്ക് മിസിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേല്‍ കലൂയ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്കാരം മൈ ഒക്ടോപസ് ടീച്ചര്‍ സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്കാരം മിനാരി എന്ന കൊറിയന്‍ ചിത്രത്തിലെ പ്രകടനത്തിന് യൂന്‍ യോ ജുങ് സ്വന്തമാക്കി. മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമഡ് ലാന്റ്) മികച്ച സഹനടന്‍: ഡാനിയേല്‍ കലൂയ( ചിത്ര- ജൂദാസ് ആന്റ് ദ ബ്ലാക്ക് മിസിയ) മികച്ച അവലംബിത തിരക്കഥ-ദ ഫാദര്‍ മികച്ച തിരക്കഥ (ഒറിജിനല്‍)- പ്രൊമിസിങ് യങ് വുമണ്‍ മികച്ച വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക്ക് ബോട്ടം മികച്ച വിദേശ ഭാഷാചിത്രം: അനദര്‍ റൌണ്ട് (ഡെന്‍മാര്‍ക്ക്) മികച്ച ശബ്ദ വിന്യാസം: സൌണ്ട് ഓഫ് മെറ്റല്‍ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: റ്റു ഡിസ്റ്റന്‍ന്റ് സ്ട്രേഞ്ചേഴ്സ് മികച്ച ഹ്രസ്വ ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജെറ്റ് ): കോളെറ്റ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: മൈ ഒക്ടോപസ് ടീച്ചര്‍ മികച്ച വിഷ്വല്‍ എഫക്‌ട്: ടെനെറ്റ് (ക്രിസ്റ്റഫര്‍ നോളന്‍) മികച്ച സഹനടി യൂന്‍ യോ ജുങ് (ചിത്രം- മിനാരി) മികച്ച മേക്കപ്പ്, കേശാലങ്കാരം: സെര്‍ജിയോ ലോപസ് റിവേര, മിയ നീല്‍, ജമൈക്ക വില്‍സണ്‍( ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം) മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മാന്‍ക്(സംവിധാനം- ഡേവിഡ് ഫിഞ്ചര്‍) മികച്ച ഛായാഗ്രഹണം: മാന്‍ക്(സംവിധാനം- ഡേവിഡ് ഫിഞ്ചര്‍) മികച്ച ആനിമേഷന്‍ ചിത്രം: സോള്‍ മികച്ച എഡിറ്റിങ്: സൌണ്ട് ഓഫ് മെറ്റല്‍ പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷന്‍ ആണ്. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തില്‍ വേദിയാവുന്ന യൂണിയന്‍ സ്റ്റേഷന്‍ ഡാര്‍ക് നൈറ്റ് റൈസസ്, പേള്‍ ഹാര്‍ബര്‍ ഉള്‍പ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുമുണ്ട്. സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്‍റെ നേതൃത്വത്തിലാണ് ഷോയുടെ നിര്‍മ്മാണം. വേദികളില്‍ നേരിട്ടെത്തുന്നവര്‍ക്കു പുറമെ പല അതിഥികളും നോമിനേഷന്‍ ലഭിച്ചവരും പല സ്ഥലങ്ങളില്‍ നിന്നായി ഉപഗ്രഹസഹായത്തോടെ പങ്കെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: