ഓശാന നാളിൽ ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം
ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവേസി പ്രവശ്യയിലെ മകാസര്‍ പട്ടണത്തില്‍ റോമന്‍ കത്തോലിക്കാ കത്തീഡ്രല്‍ വളപ്പിലാണ് ആക്രമണം നടന്നത്.
ഞായറാഴ്ച രാവിലെ 10.30ന് ഓശാന ഞായറിന്റെ തിരുകര്‍മ്മങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ബൈക്കില്‍ പള്ളിമൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ സ്ഫോടനമുണ്ടായി. അപകടത്തില്‍ ചാവേറും കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. പള്ളി ജീവനക്കാര്‍ക്കും വിശ്വാസികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.